Thursday, 21 April 2016

ഏകാന്തത ......

ഏകാന്തതയാണ് ഏറ്റവും വലിയ വേദന. പ്റിയപ്പെട്ടവരും കൂടെയുണ്‌ടായിരുന്നവരുംനഷ്ടപ്പെടുമ്പോള്‍ ഏകനായിപ്പോകുമോ എന്നതാണ്  നമ്മെ ഭയപ്പെുത്തുന്നത്, വേദനിപ്പിക്കുന്നത്... ഏകാന്തതയാണ് പോലും എല്ലാത്തിനും മൂലകാരണം. ഏകാന്തത ആത്മഹത്യയിലേക്ക് നയിക്കും പോലും.....മരണക്കാരണം ഏകാന്തത.....!!!!!.          അല്‍പം ലഹരീയും പിന്നെ കുേറ ഏകാന്തതയും ചേരുമ്പോഴാണ്പോലും  കവിത വിരിയുന്നത്. ഏകാന്തത  ലൈംഗികതയിലേക്ക് നയിക്കുമെന്ന് ആരോ പറഞ്ഞ് കേട്ടു. ഏകരായി ലോകം കീഴടക്കാന്‍ പിറന്നവരെല്ലാം ഏകരായി തന്നെ മണ്ണോട് ചേര്‍ന്നു.           ആള്‍ക്കൂട്ടത്തിനിടയിലും ഏകനായ്പ്പോകുന്നതാണ് ഏറ്റവും വലിയ വേദന. സ്വയം നിര്‍മിച്ച യ്രന്തങ്ങളില്‍ കുടുങ്ങി ഏകാന്തത  വരിച്ച മനുഷ്യന്‍ എത്റ ബുദ്ധി കെട്ടവന്‍. ഏകാന്തത  സമരായുധമാണ്, മനുഷ്യന്‍ അവനിലേക്കു തന്നെ ചുരുങ്ങിക്കൂടുന്ന ആധുനിക കാലത്ത് ഏകാന്തതയാണ് ഏറ്റവും വലിയ സമരായുധം.         ഏകാന്തത  ശാപമാണ്, ഏകാന്തത  ഭാഗ്യമാണ്, ഏകാന്തത  സമരായുധമാണ്. ഇതു തുടങ്ങുന്നതും ഏകാന്തതയില്‍ നിന്നാണ്.......ഏകാന്തത ...... ചുറ്റിലും ശൂന്യത മാത്റം........